Kannur
HomeNews

കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

23 May 20231 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിൽ എച്ച് ടി ലൈനിൽ അറ്റകുറ്റ പണികൾ ഉള്ളതിനാൽ മെയ് 24 ബുധൻ രാവിലെ 9.30 മുതൽ പകൽ 12.30 വരെ

തോട്ടട ടൗൺ, ശ്രീനിവാസ്, ഫാഷൻ ടെക്ക്, ഇ എസ് ഐ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.


ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ മെയ് 24 ബുധൻ രാവിലെ 8 മുതൽ പകൽ 12 വരെ കാനച്ചേരി ട്രാൻസ്ഫോമർ പരിധിയിലും പകൽ 12 മുതൽ വൈകീട്ട് 3വരെ കാനച്ചേരി പള്ളി ട്രാൻസ്ഫോമർ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും.


എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ മെയ് 24 ബുധൻ രാവിലെ 7 മുതൽ ഉച്ച 2 വരെ മറിയം ടവർ , ചതുര കിണർ, ഐ എം ടി , വാരം, സി എച്ച് എം , എ ആർ കെ -3, കെ എസ്‌ ഡിസ്റ്റിലറി ,കണ്ണൻചാൽ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.


വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിൽ മെയ് 24 ബുധൻ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കാളീശ്വരം ട്രാൻസ്ഫോമറിലും പകൽ 12 മുതൽ വൈകീട്ട് 5 മണി വരെ ഹെൽത്ത് സെന്റർ കുണ്ടയ്യംകൊവ്വൽ ട്രാൻസ്‌ഫോർമറിലും വൈദ്യൂതി മുടങ്ങും


മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയ് 24 ബുധൻ രാവിലെ 8 മുതൽ ഉച്ച 2 മണിവരെ വെള്ളോറ ടൌൺ, വെള്ളോറ ടവർ, ചെക്കിക്കുണ്ട് എന്നിവിടങ്ങളിലും


പകൽ 12 മുതൽ വൈകീട്ട് 5 മണിവരെ കോയിപ്ര, താളിച്ചാൽ, കടവനാട് എന്നിവിടങ്ങളിലും വൈദ്യൂതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക