Kannur
കണ്ണൂരിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
26 Aug 20231 മിനിറ്റ് വായന
കഴിഞ്ഞ ആറ് മാസമായി ഇരിക്കൂറിൽ ബേക്കറി ജോലി ചെയ്യുകയാണ് രതീഷ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്. അവിനാശി പാളയം പൊലീസ് സ്റ്റേഷനിൽ വാഹനമോഷണം, ബിവറേജ് കുത്തിപ്പൊളിക്കൽ എന്നിങ്ങനെ മൂന്ന് കേസുകളും ബംഗളൂരു സ്റ്റേഷനിൽ വാഹനം മോഷ്ടിച്ച് മീനാക്ഷിപുരത്തെത്തിച്ച കേസുമാണുള്ളത്.
ഒരു കേസിൽ 50 ദിവസം ജയിലിലും കഴിഞ്ഞു.
കേരളത്തിൽ ഇതുവരെ പ്രതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ജില്ലയിലെ വിവിധ സ്റ്റേഷനിൽ നടന്ന വാഹന കവർച്ചാ കേസിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എസ്.ഐ.മാരായ സി.എച്ച്. നസീബ്, സവ്യ സജി, എ.എസ്.ഐ.മാരായ എം. അജയൻ, രഞ്ജിത്ത്, സീനിയർ സി.പി.ഒ ഷൈജു, സി.പി.ഒ.മാരായ നാസർ, റമീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.





