Payangadi
പുതിയങ്ങാടി ജമാ അത്ത് ഹയർ സെക്കൻഡറി റൂബി ജൂബിലിക്ക് തുടക്കമായി..
3 Feb 20191 മിനിറ്റ് വായന

പുതിയങ്ങാടി ജമാ അത്ത് ഹയർ സെക്കൻഡറി റൂബി ജൂബിലിക്ക് തുടക്കമായി. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ വി.ടി.മുരളി ഉദ്ഘാടനംചെയ്തു. ചെയർമാൻ സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകൻ സജീന്ദ്രൻ, ക്ലാർക്ക് മഹമ്മൂദ് എന്നിവർക്ക് ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എ.സുഹറാബി, പി.ഒ.പി.മുഹമ്മദലി ഹാജി, അൻസാരി തില്ലങ്കേരി, പ്രഥമാധ്യാപകൻ എസ്.സുബൈർ, പ്രിൻസിപ്പൽ എൽസമ്മ ജോസഫ്, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർഥികളും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളത്..





