India
പാകിസ്താനുമായി ഭാവിയില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കും: രാജ്നാഥ് സിങ്..
27 Jan 20201 മിനിറ്റ് വായന

മംഗളൂരു: പാകിസ്താനുമായി ഭാവിയില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മംഗളൂരുവില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പൗരത്വ രജിസ്റ്ററിെന്റ പ്രാധാന്യത്തെ കുറിച്ചും രാജ്നാഥ് സിങ് വേദിയില്‍ പ്രസ്താവന നടത്തി. വിദേശ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനാണ് സിഎഎ. ഒാരോ രാജ്യത്തിനും നിയമപരമായ എത്ര പൗരന്മാരുണ്ട്, അനധികൃത കുടിയേറ്റക്കാര്‍ എത്രയുണ്ട് എന്ന കണക്ക് വേണമെന്നും ഇതിന് പൗരത്വ രജിസ്റ്റര്‍ സഹായിക്കുമെന്നും രാജ്നാഥ് പറഞ്ഞു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഒരു മതത്തിനും എന്‍.ആര്.സി പ്രശ്നമുണ്ടാക്കില്ല. എന്നാല്‍, സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കാനാണ് ആരുടെയെങ്കിലും ശ്രമമെങ്കില്‍ അവരോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു





