Payangadi
HomeNews

"കല്യാശ്ശേരിയിൽ പുതിയ അടിപ്പാത" നിർമാണത്തിന് അനുമതി ആശ്വാസപ്പാത

11 Aug 20231 മിനിറ്റ് വായന
"കല്യാശ്ശേരിയിൽ പുതിയ അടിപ്പാത" നിർമാണത്തിന് അനുമതി ആശ്വാസപ്പാത
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരിയിൽ അടിപ്പാത നിർമിക്കാൻ അനുമതി കിട്ടിയ സ്ഥലം
   
കല്യാശ്ശേരി:(www.payangadilive.in) ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരിയിൽ പുതിയ അടിപ്പാത നിർമാണത്തിന് അനുമതിയായി. 3 മീറ്റർ നീളവും 2.5 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് കെവി റോഡിനു സമാനമായി നിർമിക്കുന്നത്. മാസങ്ങൾക്കു മുൻപു നിയമസഭ സ്പീക്കർ എ.എൻ.ഷംസീറിന്റെ നേതൃത്വത്തിൽ ദേശീയപാതാ അധികൃതർ സ്ഥലം സന്ദർശിച്ചപ്പോൾ അടിപ്പാത നിർമിക്കുമെന്ന് അറിയിച്ചിരുന്നു.കല്യാശ്ശേരിയിൽ നിർദിഷ്ട ടോൾപ്ലാസ സ്ഥാപിക്കുന്നതോടെ പ്രദേശത്തെ പ്രധാന ഗ്രാമീണപാതയായ കെവി റോഡ് പൂർണമായി തടസ്സപ്പെടുമെന്നതിനാലാണ് അടിപ്പാത ആവശ്യമായി വന്നത്.

സർവീസ് റോഡ് സൗകര്യവും 3 കിലോമീറ്റർ ദൂരം ബദൽ പ്രവേശനപാതകളും ഇല്ലാത്തതിനാൽ കല്യാശ്ശേരി ഇരുഭാഗങ്ങളിലായി ഒറ്റപ്പെടും. അടിപ്പാതയ്ക്കു വേണ്ടി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭവും നടന്നിരുന്നു.  

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക