Information
HomeNews

തണലിനും തണലാകാനും ഒരു കുട വിൽപന ആരംഭിച്ചു.

17 Apr 20231 മിനിറ്റ് വായന
തണലിനും തണലാകാനും ഒരു കുട വിൽപന ആരംഭിച്ചു.

മാടായി : സമഗ്രശിക്ഷ കേരളം കണ്ണൂർ മാടായി ബി.ആർ.സി.യുടെ കീഴിൽ ആരംഭിച്ച തൊഴിൽ പരിശീലന കേന്ദ്രത്തിൽ തയ്യാറാക്കിയ കുടയുടെ ആദ്യവില്പന ബി.ആർ.സി മാടായിയിൽ വെച്ച് നടന്നു. ബി.പി.സി എം.വി. വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ എം.വി ജിൻ എം.എൽ.എ സിനിമാതാരമായ അഖിലഭാർഗവന് നല്കി നിർവ്വഹിച്ചു. ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകമാകുന്ന പദ്ധതിയാണ് ഇതെന്നും എം.എൽ.എ ഫണ്ടിലൂടെ ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരു ക്കുമെന്ന് ആദ്യ വില്പന നടത്തി കൊണ്ട് എം.എൽ.എ പ്രഖ്യാപിച്ചു ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ രാഹുൽ .കെ, ട്രെയിനർ ഉമേഷ് മനയിൽ വളപ്പിൽ , സിത്താര എന്നിവർ സംസാരിച്ചു. ട്രെയിനർ എ.വി.സതീശൻ സ്വാഗതവും സി.ആർ.സി. കോ-ഓഡിനേറ്റർ നന്ദു ചന്ദ്ര നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക