Information
HomeNews

മൃതദേഹങ്ങളോട് വീണ്ടും അനാദരവ് കാട്ടി കണ്ണൂര്‍ കോര്‍പറേഷന്‍; സംസ്കരിക്കാതെ മണിക്കൂറുകളോളം വൈകിപ്പിച്ചു.

18 Aug 20211 മിനിറ്റ് വായന
മൃതദേഹങ്ങളോട് വീണ്ടും അനാദരവ് കാട്ടി കണ്ണൂര്‍ കോര്‍പറേഷന്‍; സംസ്കരിക്കാതെ മണിക്കൂറുകളോളം വൈകിപ്പിച്ചു.




 മൃതദേഹങ്ങളോട് വീണ്ടും അനാദരവ് കാട്ടി കണ്ണൂര്‍ കോര്‍പറേഷന്‍. കണ്ണൂര്‍ കോര്‍പറേഷന്റെ കീഴിലുള്ള പയ്യാമ്പലം ശ്മശാനത്തിലാണ് മൃതദേഹങ്ങള്‍ സംസ്കരിക്കാതെ മണിക്കൂറുകളോളം വൈകിപ്പിച്ചത്. വിറകില്ലെന്ന കാരണം പറഞ്ഞാണ് നാല് മൃതദേഹങ്ങളുടെ സംസ്കാരം മൂന്നു മണിക്കൂറിലധികം വൈകിപ്പിച്ചത്.



മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ വിറക് എത്തിച്ച്‌ മൃതദേഹങ്ങള്‍ സംസ്കരിക്കുകയായിരുന്നു. ശ്മശാനത്തിന് പുറത്ത് ആംബുലന്‍സില്‍ മൃത ദേഹങ്ങളുമായി ബന്ധുക്കള്‍ നാല് മണിക്കൂര്‍ നേരത്തോളം കാത്തു കിടന്നു. മൃതദേഹം സംസ്കരിക്കാന്‍ വിറകില്ലെന്നതാണ് ജീവനക്കാര്‍ പറഞ്ഞ കാരണം



ഒന്നിന് പിറകെ ഒന്നായി എത്തിയ നാല് മൃതദേഹങ്ങളാണ് സംസ്കരിക്കാതെ വൈകിപ്പിച്ചത്. കോര്‍പറേഷന്‍ അധികൃതരെ ബന്ധപ്പെട്ടിട്ടും പ്രശ്ന പരിഹാരം ഉണ്ടാവാത്തതോടെ മൃതദേഹവുമായി എത്തിയവര്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് വിറക് എത്തിച്ച്‌ നാല് മൃതദേഹങ്ങള്‍ ഒരുമിച്ച്‌ സംസ്കരിച്ചത്. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹത്തോട് കണ്ണൂര്‍ കോര്‍പറേഷന്‍ അനാദരവ് കാട്ടിയത് നേരത്തെ വിവാദമായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക