Payangadi
HomeNews

മാടായിപ്പാറയിൽ വൻ തീപിടുത്തം..

31 Jan 20231 മിനിറ്റ് വായന
മാടായിപ്പാറയിൽ വൻ തീപിടുത്തം..


പഴയങ്ങാടി: മാടായി പാറയിൽ ഏക്കർ കണക്കിന് പുൽമേടുകളിൽ വൻ തീപിടുത്തം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആണ് തീപിടുത്തം ഉണ്ടായത്. മാടായി പാറയിലെ ധാരികൻ കോട്ടക്ക് സമീപത്തെ പുൽമേടിലാണ് തീപിടുത്തം ഉണ്ടായത്. തീയും പുകയും ഉയർന്നതോടെ നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുമായി സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യത്തിന് തീയിടുന്നതും വേനൽ ചൂടും മാടായി പാറയിൽ പുൽമേടുകളിൽ തീപിടിക്കുന്നത് കാരണമാകുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക