Technology
HomeNews

ദൈവയുടെ പുതിയ എല്‍.ഇ.ഡി ടിവിയായ ഡി40ബി10 വിപണിയിലെത്തി

14 Jan 20191 മിനിറ്റ് വായന
ദൈവയുടെ പുതിയ എല്‍.ഇ.ഡി ടിവിയായ ഡി40ബി10 വിപണിയിലെത്തി

പുതിയ എല്‍.ഇ.ഡി ടിവി വിപണിയിലേക്ക് എത്തിയിരിക്കുന്നു. അതായത്, ദൈവയുടെ എല്‍.ഇ.ഡി ടിവിയായ ഡി40ബി10 ആണ് വിപണിയിലെത്തിയിരിക്കുന്നത്. 15,490 രൂപയാണ് ഇതിന് വില വരുന്നത്. വയര്‍ലെസ് ഹെഡ്ഫോണ്‍ കണ്‍ട്രോള്‍, വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന എക്കോ വിഷന്‍, മള്‍ട്ടി ഡിസ്പ്‌ളേ ഫംഗ്ഷന്‍, സിനിമാ സൂം സൗകര്യം, ഇമേജ് ഫ്രീസ്, 3ഡി കോംബ് ഫില്‍ട്ടര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ മോഡലിന്റെ പ്രധാന പ്രത്യേകതകളാണ്. 

മാത്രമല്ല, ഇതിന് ബാസ്, ട്രെബിള്‍, വോളിയം എന്നിവ ഇക്വലൈസര്‍ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന പവര്‍ ഓഡിയോ വോളിയം സിസ്റ്രം, 2 എച്ച്.ഡി.എം.ഐ ഇന്‍പുട്ട് പോര്‍ട്ടുകള്‍, രണ്ട് യു.എസ്.ബി പോര്‍ട്ടുകള്‍ എന്നിവയുമുണ്ട്. അതോടൊപ്പം 40 ഇഞ്ച് എച്ച്.ഡി എല്‍.ഇ.ഡി സ്‌ക്രീനാണ് ഇതിനുള്ളത്.
 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക