Technology
വിദേശ യാത്രയ്ക്ക് ഇനി വെറും 2999 രൂപയുടെ വിമാന ടിക്കറ്റ്
9 Jan 20191 മിനിറ്റ് വായന

സാധാരണക്കാരുടെ പോലും ആഗ്രഹമാണ് വിദേശ യാത്രയും വിമാനത്തില്‍ യാത്ര ചെയ്യുന്നതും. എന്നാല്‍ ഇത് സഫലമാകുകയാണ് എയര്‍ ഏഷ്യയുടെ പുതിയ ടിക്കറ്റ് ഓഫറിലൂടെ. അതായത്, വിദേശ യാത്രയ്ക്ക് ഇനി വെറും 2999 രൂപയുടെ വിമാന ടിക്കറ്റ് നല്കിയാല് മതിയാവുമെന്ന തരത്തിലുളള ഓഫറാണ് എയര്‍ ഏഷ്യ ഒരുക്കിയിരിക്കുന്നത്.
യാത്രക്കായി ഈ മാസം ഇരുപത്തിയൊന്നിനും ജൂലൈ 31 നും ഇടയിലുള്ള യാത്രയ്ക്ക് ഇരുപതാം തീയതിവരെ ബുക്കുചെയ്യാവുന്നതാണ്. ബെംഗളൂരു, കൊച്ചി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പെടെ 19 സ്ഥലങ്ങളിലേക്കുള്ള യാത്രക്ക് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് രൂപയ്ക്കും ഫെസ്റ്റിവല്‍ ഓഫര്പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ദിശയിലേക്കുള്ള യാത്രയ്ക്കുമാത്രമേ കുറഞ്ഞ നിരക്ക് ബാധകമാകുകയുള്ളൂ.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





