Technology
മികച്ച ക്യാമറ.. ഡിസൈന്‍.. ഡിസ്പ്ളേ.. എല്ലാം 14,999 രൂപക്ക്! ഓണര്‍ 8X ഇന്ത്യയിലെത്തി!...
16 Oct 20182 മിനിറ്റ് വായന

കഴിഞ്ഞ മാസം ചൈനയില്‍ അവതരിപ്പിച്ച ഓണര്‍ 8X ഇന്ത്യയിലെത്തി. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു ഫോണ്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഓണര്‍ 7Xന്റെ പിന്‍ഗാമിയായിട്ടാണ് ഓണര്‍ 8X എത്തുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഹാര്‍ഡ്‌വെയറിലും ഡിസൈനിലും ക്യമറയിലും എല്ലാം തന്നെ കാര്യമായ മാറ്റങ്ങളോടെയാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്.
ഒരു മധ്യനിര സ്മാര്‍ട്ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകളോടെയും എത്തുന്ന ഈ മോഡല്‍ ഏറെ മനോഹരമായ ഡിസൈനിലൂടെയും ആരാധകരുടെ മനം കവരും. ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൂടെ കടന്നുപോകുകയാണ് ഇന്നിവിടെ.
ഓണര്‍ 8X എത്തുന്നത് മുന്‍ മോഡലിനെ അപേക്ഷിച്ച് ഏറെ വ്യത്യാസങ്ങളോടെയാണെന്ന് പറഞ്ഞല്ലോ..
അതില്‍ ഏറെ പ്രകടമായ ഒന്ന് ഡിസ്പ്ളേ തന്നെയാണ്. 6.5 ഇഞ്ചിന്റെ പടുകൂറ്റന്‍ ഡിസ്പ്ളേ തന്നെയാണ് കമ്ബനി ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് അതും 2340 x 1080 പിക്സല്‍ റെസൊല്യൂഷന്‍ ഉള്ള 19.5:9 അനുപാതത്തിലുള്ള ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലെ ആണ് ഫോണിനുള്ളത്. ഒപ്പം 91% സ്ക്രീന്‍ ടു ബോഡി അനുപാതവും ഡിസ്പ്ളേക്ക് ഉണ്ട്.
ഹാര്‍ഡ്‌വെയര്‍ സവിശേഷതകള്‍
വാവയുടെ തന്നെ ഒക്ട കോര്‍ Kirin 710 പ്രോസസറില്‍ ആണ് ഫോണ്‍ എത്തുന്നത്. ഒപ്പം Mali-G51 MP4 ജിപിയു കരുത്തും ഫോണിന് ഉണ്ട്. 4 ജിബി റാം, 6 ജിബി റാം എന്നിങ്ങനെ രണ്ടു ഓപ്ഷനുകള്‍ ആണ് ഫോണിന് ഉള്ളത്. മെമ്മറിയുടെ കാര്യത്തില്‍ 64 ജിബി, 128 ജിബി എന്നിങ്ങനെയും ഫോണില്‍ ഉണ്ട്. ഒപ്പം 400 ജിബി വരെ പിന്തുണയ്ക്കുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടും ഫോണില്‍ ഉണ്ട്...
ഒരു മധ്യനിര സ്മാര്‍ട്ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകളോടെയും എത്തുന്ന ഈ മോഡല്‍ ഏറെ മനോഹരമായ ഡിസൈനിലൂടെയും ആരാധകരുടെ മനം കവരും. ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൂടെ കടന്നുപോകുകയാണ് ഇന്നിവിടെ.
ഓണര്‍ 8X എത്തുന്നത് മുന്‍ മോഡലിനെ അപേക്ഷിച്ച് ഏറെ വ്യത്യാസങ്ങളോടെയാണെന്ന് പറഞ്ഞല്ലോ..
ഹാര്‍ഡ്‌വെയര്‍ സവിശേഷതകള്‍
വാവയുടെ തന്നെ ഒക്ട കോര്‍ Kirin 710 പ്രോസസറില്‍ ആണ് ഫോണ്‍ എത്തുന്നത്. ഒപ്പം Mali-G51 MP4 ജിപിയു കരുത്തും ഫോണിന് ഉണ്ട്. 4 ജിബി റാം, 6 ജിബി റാം എന്നിങ്ങനെ രണ്ടു ഓപ്ഷനുകള്‍ ആണ് ഫോണിന് ഉള്ളത്. മെമ്മറിയുടെ കാര്യത്തില്‍ 64 ജിബി, 128 ജിബി എന്നിങ്ങനെയും ഫോണില്‍ ഉണ്ട്. ഒപ്പം 400 ജിബി വരെ പിന്തുണയ്ക്കുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടും ഫോണില്‍ ഉണ്ട്...
ക്യാമറ
പിറകില്‍ ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണില്‍ ഉള്ളത്. 20 മെഗാപിക്സല്‍, 2 മെഗാപിക്സല്‍ എന്നിങ്ങനെയുള്ള രണ്ടു സെന്‍സറുകള്‍ ആണ് അവ. f/1.8 അപ്പേര്‍ച്ചറില്‍ എത്തുന്ന ഈ ക്യാമറ സെറ്റപ്പ് സുഗമമായി 480 fps സ്ലോ മോഷന്‍ വീഡിയോ എടുക്കാന്‍ കരുത്തുള്ളവയുമാണ്. അതുപോലെ മുന്‍വശത്ത് സെല്‍ഫി ആവശ്യങ്ങള്‍ക്കായി 16 എംപിയുടെ ഒരു ക്യാമറയാണ് ഉള്ളത്. HDR പിന്തുണയും 1080p ഫുള്‍ എച്ച്‌ഡി വീഡിയോ റെക്കോര്‍ഡിങ് സൗകര്യവും ഉള്ളതാണ് ഈ സെല്‍ഫി ക്യമാറ.
വിലയും ലഭ്യതയും
ഒക്ടോബര്‍ 24 മുതലാണ് ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ സാധിക്കുക. 4 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 14,999 രൂപയാണ് വില വരുന്നത്. ഇതിന് പുറമെ 16,999 രൂപക്ക് 6 ജിബി റാം 64 ജിബി മെമ്മറി മോഡലും 18,999 രൂപക്ക് 6 ജിബി റാം 128 ജിബി മെമ്മറി മോഡലും ലഭ്യമാണ്. കറുപ്പും നീലയും നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.