Kannur
HomeNews

'കണ്ണൂര്‍ ഗസറ്റ്' മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

10 Sept 20211 മിനിറ്റ് വായന
 'കണ്ണൂര്‍ ഗസറ്റ്' മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

 'കണ്ണൂര്‍ ഗസറ്റ്' മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ വാര്‍ത്താ ബുള്ളറ്റിന്‍ കണ്ണൂര്‍ ഗസറ്റിന്റെ ആദ്യ ലക്കത്തിന്റെ പ്രകാശനം സപ്തംബര്‍ 11 ശനിയാഴ്ച ഉച്ചക്ക് 2.45 ന് മണിക്ക് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. കലക്ടറേറ്റ് ചേംബറില്‍ നടക്കുന്ന പരിപാടിയില്‍  ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ആദ്യ ലക്കം ഏറ്റുവാങ്ങും. ജില്ലയിലെ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍, പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രതിമാസ ബുള്ളറ്റിന്‍ ആയാണ് കണ്ണൂര്‍ ഗസറ്റ് തയ്യാറാക്കുന്നത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക