Sports
HomeNews

ടി20 ലോകകപ്പ് സെമി; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

10 Nov 20221 മിനിറ്റ് വായന
ടി20 ലോകകപ്പ് സെമി; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു


അഡ്ലെയ്ഡിൽ നടക്കുന്ന ടി 20 സെമി ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ടി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ അഗ്നിപരീക്ഷയാണ്. ഫൈനലിലേക്കെത്താൻ ഒരു പടി കൂടി മാത്രം. ഉച്ചക്ക് 1.30നാണ് മത്സരം. രോഹിത് ശർമയും സംഘവും ചുവടു പിഴക്കാതിരിക്കാൻ ശ്രദ്ധിച്ചേ മതിയാകൂ.


ലോകത്തിലെ ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായപ്പോൾ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പർ ടീം ആയ ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക