Kerala
HomeNews

സിപിഎം പട്ടികയില്‍ സെബാസ്റ്റിയന്‍ പോളിന്റെ പാതയില്‍ മകന്‍ റോണ്‍ പോളും ; എറണാകുളത്ത് പരിഗണിക്കപ്പെടുന്ന പേരുകളില്‍ മുന്‍തൂക്കം

2 Feb 20191 മിനിറ്റ് വായന
സിപിഎം പട്ടികയില്‍ സെബാസ്റ്റിയന്‍ പോളിന്റെ പാതയില്‍ മകന്‍ റോണ്‍ പോളും ; എറണാകുളത്ത് പരിഗണിക്കപ്പെടുന്ന പേരുകളില്‍ മുന്‍തൂക്കം

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ തിരക്കു പിടിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുമ്പോള്‍ സിപിഎം പട്ടികയില്‍ സെബാസ്റ്റിയന്‍ പോളിന്റെ പാതയില്‍ മകന്‍ റോണ്‍ പോളും. എറണാകുളം മണ്ഡലത്തിലേക്ക് സിപിഎം പരിഗണിക്കപ്പെടുന്ന യുവ സ്ഥാനാര്‍ത്ഥികളില്‍ റോണിന്റെ പേരും പറഞ്ഞു കേള്‍ക്കുന്നു. സിപിഎമ്മിന് വേണ്ടി എറണാകുളത്ത് മത്സരിച്ചപ്പോള്‍ ഒരു തവണ മത്സരിച്ച് വിജയം നേടിയ ആളാണ് സെബാസ്റ്റിയന്‍ പോള്‍.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ തവണ സിപിഎം ഇവിടെ പരീക്ഷിച്ചത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ ആയിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടിയിലെ തന്നെ യുവരക്തത്തെ പരീക്ഷിച്ചാല്‍ മതി എന്ന അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് റോണിന്റെ പേരും ഉള്‍പ്പെടുത്തിയത്. മറുവശത്ത് യുഡിഎഫിലും യുവനേതാക്കള്‍ക്ക് വേണ്ടി ആവശ്യം ശക്തമാണ്.

ആറുവട്ടം മത്സരിച്ച കെ.വി.തോമസിനെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരേ മുറുമുറുപ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയരുന്നുണ്ട്.ഹൈക്കമാന്റ് ആവശ്യപ്പെടുന്ന പക്ഷം മത്സരിക്കാന്‍ തയ്യാറാണെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. മുന്‍ മേയര്‍ ടോണി ചെമ്മണിയുടെ പേരും കെ വി തോമസിനൊപ്പം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പിഎസ് സി മുന്‍ ചെയര്‍മാനുമായ കെ എസ് രാധാകൃഷ്ണന്റെ പേരാണ് ബിജെപിയില്‍ പ്രധാനമായി ഉയര്‍ന്നു കേള്‍ക്കുന്നത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക