Sports
HomeNews

Santosh Trophy : ജസിന് അഞ്ച് ഗോള്‍! 'ഏഴഴകോടെ' കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

28 Apr 20221 മിനിറ്റ് വായന
Santosh Trophy : ജസിന് അഞ്ച് ഗോള്‍! 'ഏഴഴകോടെ' കേരളം സന്തോഷ് ട്രോഫി ഫൈനലില്‍



 മഞ്ചേരി: പയ്യനാട്ടെ മാറക്കാനയില്‍ മെക്സിക്കന്‍ തിരമാല കണക്കേ അലതല്ലിയ ആരാധക്കൂട്ടം, സൂപ്പർസബ് ജസിന്‍റെ ഹാട്രിക്കടക്കം എതിരാളികളുടെ നെഞ്ച് പിളർത്ത അഞ്ച് ഗോള്‍, ഒടുവില്‍ കർണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. അയല്‍ക്കാരെ 7-3 തകർത്താണ് കേരളം ഫൈനലിന് കാണികള്‍ക്ക് ക്ഷണക്കത്ത് കൈമാറിയത്. കേരളത്തിനായി സൂപ്പർസബ് ജസിന്‍ അഞ്ചും ഷിഖിലും അർജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനുറ്റിനിടെയായിരുന്നു ജസിന്‍റെ ഹാട്രിക്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക