Kannur
കണ്ണൂരിൽ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നു..
4 Jun 20191 മിനിറ്റ് വായന

ജില്ലയില്‍ പുതുതായി അനുവദിച്ചതും നിലവില്‍ ഒഴിവുള്ളതുമായ ഒമ്പത് സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ കുപ്പം, സയ്ദ് നഗര്‍, ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ തിരുമേനി, മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിളക്കോട്, കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ തെരൂര്‍ പാലയോട്, കീഴല്ലൂര്‍, ചിറക്കല്‍ ഗ്രാമ പഞ്ചായത്തിലെ അലവില്‍ സ്കൂള്‍ പാറ, ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റിയിലെ ചെമ്പന്തൊട്ടി, വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ വേങ്ങാട് മൊട്ട എന്നീ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്..
പ്ലസ് ടു /പ്രീ ഡിഗ്രി പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം അപേക്ഷകര്‍. സ്വന്തം നിലയില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് പ്രാപ്തിയുള്ള 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത കമ്പ്യൂട്ടര്‍ ഡിപ്ലോമ നേടിയവര്‍, പ്രദേശത്തുള്ളവര്‍, വനിത, എസ്.സി, എസ്.ടി, എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
http://aesreg.kemetric.com എന്ന ലിങ്കിലൂടെയും akshaya.kerala.gov.in വെബ് സൈറ്റിലൂടെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ജൂണ്‍ ആറ് മുതല്‍ 20 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലൂടെ അപേക്ഷിക്കുന്നതിന് ഡയരക്ടര്‍, കേരള സ്റ്റേറ്റ് ഐ.ടി.മിഷന്, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ആവശ്യമാണ്..
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ ജൂണ്‍ 22 നകം കണ്ണൂര്‍ റബ്കോ ഭവനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍. 0497 2712987..





