Kannur
HomeNews

പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിൽ അപകടഭീഷണിയുയർത്തിയ കുഴികൾ അടച്ചു...

17 Jun 20211 മിനിറ്റ് വായന
പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിൽ അപകടഭീഷണിയുയർത്തിയ കുഴികൾ അടച്ചു...

 പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിൽ അപകടഭീഷണിയുയർത്തിയ കുഴികൾ ബുധനാഴ്ച ഉച്ചയോടെ അടച്ചു.

 കാലവർഷത്തിന്റെ മുന്നോടിയായുണ്ടായ വേനൽമഴയിൽ തന്നെ പാലത്തിൽ കുഴികൾ രൂപപ്പെട്ടിരുന്നു. വാർത്തകൾ വന്നതോടെ കുഴികൾ അടച്ചിരുന്നു. എന്നാൽ കാലവർഷം തുടങ്ങിയപ്പോൾത്തന്നെ വീണ്ടും നിരവധി കുഴികളാണ് പാലത്തിലുണ്ടായത്. പാലത്തിന്റെ മധ്യഭാഗത്തുതന്നെ ആഴമേറിയ കുഴികളായതോടെ ഗതാഗതത്തിന് വലിയ ഭീഷണിയാണുണ്ടായത്.തുടർന്ന് നിരവധി സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലം പ്രശ്നം പരിഹരിക്കുകയായിരുന്നു..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക