Kannur
നവദമ്പതികൾക്കെതിരെ സമൂഹ്യമാധമ്യങ്ങളിലൂടെ വ്യാജ പ്രചാരണം : ശ്രീകണ്ഠാപുരം പോലീസ് അന്വേഷണം ആരംഭിച്ചു; നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെയും ഷെയര്‍ ചെയ്തവരെയും കേസിലെ പ്രതികളാകും..
9 Feb 20191 മിനിറ്റ് വായന

ശ്രീകണ്ഠാപുരം: നവദമ്പതികളെ വ്യക്തിഹത്യ ചെയ്യുന്നതരത്തില്‍ സമൂഹ്യമാധമ്യങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെയും ഷെയര്‍ ചെയ്തവരെയും കേസിലെ പ്രതികളാകും.
പോലീസ് കേസെടുത്ത വിവരമറിഞ്ഞ് നിരവധി ഗ്രൂപ്പുകള്‍ ഇതിനോടകം പിരിച്ചു വിട്ടു. എന്നാല്‍ ഗ്രൂപ്പുകള്‍ പിരിച്ചുവിട്ടതുകൊണ്ടുമാത്രം ആരും പ്രതികളാകാതെ പോവില്ലെന്നും പോലീസ് പറഞ്ഞു. തെറ്റായവാര്‍ത്തകള്‍ പ്രചരിച്ചതിനെതിരെ എസ്.പിക്കും വനിതാകമ്മീഷനും പരാതി നല്‍കിയതായി അനൂപിന്‍െറ അച്ഛന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നാലാം തീയ്യതി ചെറുപുഴ സെന്റ്മേരീസ് ദേവാലയത്തില്‍ വച്ചാണ് അനൂപ് പി.സെബാസ്റ്റ്യനും ജൂബി ജോസഫും വിവാഹിതരാവുന്നത്.
ജൂബി അല്‍പ്പം തടിച്ച പ്രകൃതക്കാരിയായതിനാല്‍ അവരെ 48 കാരിയായി ചിത്രീകരിച്ചും സ്ത്രീധനത്തിനു വേണ്ടിയാണ് റോബിന്‍ ജൂബിയെ വിവാഹം ചെയ്യിതത് എന്നുമായിരുന്നു വ്യാജ വാര്‍ത്തകള്‍. കല്ല്യാണത്തിനായി പത്രത്തില്‍ നല്‍കിയ പരസ്യവും വിവാഹ ദിവസമെടുത്ത ഫോട്ടോയും ചേര്‍ത്താണ് ഒറ്റ ദിവസം കൊണ്ട് നിരവധിപ്പേരിലേക്ക് വ്യാജവാര്‍ത്തപടര്‍ന്നത്. 48 കാരിക്ക് കാര്യമായ പണിയില്ലാത്ത 28 ക്കാരന്‍ വരന്‍ എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.





