Payangadi
കുളപ്പുറം വയലിലെ മണ്‍സൂണ്‍ മഡ് ഫുട്ബോള്‍ : എം.എല്‍.എയുടെ ടീമിനെ മലര്‍ത്തിയടിച്ച് കളക്ടറുടെ ടീം
15 Sept 20191 മിനിറ്റ് വായന

കുളപ്പുറം വയലിലെ ആവേശം നിറഞ്ഞ മണ്‍സൂണ്‍ മഡ് ഫുട്ബോള്‍ ഉദ്ഘാടന മല്‍സരത്തില്‍ ജില്ലാ കളക്ടര്‍ ടി.വി.സുഭാഷിന്റെ ടീം ടി.വി.രാജേഷ് എം.എല്‍.എയുടെ ടീമിനെ പരാജയപ്പെടുത്തി.
പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് എം.എല്‍.എയെ കളക്ടര്‍ മലര്‍ത്തിയടിച്ചത്. പരിയാരം പൊലിസ് ടീം, പയ്യന്നൂര്‍ ഫയര്‍ഫോഴ്സ് ടീം, പഴയങ്ങാടി കെ.എസ്. ഇ.ബി ടീം എന്നിവരോടൊപ്പം ഇത്തവണ വനിതളുടെ ടീമുള്‍പ്പെടെ 12 ടീമുകള്‍ അണിനിരന്നു.
കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയം കണ്ണൂര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് മണ്‍സൂണ്‍ ഫെസ്റ്റ് എന്ന പേരില്‍ മഡ് ഫുട്‌ബോള്‍ മേള സംഘടിപ്പിട്ടത്.
കുളപ്പുറത്തെ പുതിയിടത്ത് താഴെ കണ്ടത്തില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷനായി.
ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി, ഡി.ടി.പി.സി മാനേജര്‍ കെ.സജീവന്‍, പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.ബാലഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.വി. ഉണ്ണികൃഷണന്‍, വായനശാല പ്രസിഡന്റ് വി.വി. മനോജ് കുമാര്‍, ടി.വി.അനീഷ് സംസാരിച്ചു.
ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വായനശാലയുടെ നേതൃത്വത്തില്‍ മഡ് ഫുട്‌ബോള്‍മേള നടക്കുന്നത്. മല്‍സരത്തിനിടയില്‍ നാടന്‍പാട്ട്, ഗാനമേള എന്നിവയും അരങ്ങേറി. വന്‍ ജനക്കൂട്ടം മല്‍സരങ്ങള്‍ കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു.






