Sports
HomeNews

ടി -20; ഇന്ത്യ - ന്യൂസിലൻഡ് പരമ്പരക്കു ന്യൂസിലൻഡിൽ  ഇന്ന് തുടക്കം..

24 Jan 20201 മിനിറ്റ് വായന
ടി -20; ഇന്ത്യ - ന്യൂസിലൻഡ് പരമ്പരക്കു ന്യൂസിലൻഡിൽ  ഇന്ന് തുടക്കം..

 ഇന്ത്യ – ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്ക് ഇന്ന്
ന്യൂസിലന്‍ഡില്‍ തുടക്കം. ഉച്ചയ്ക്ക് 12.30 നാണ് മത്സരം.
ടി-20 ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ഏറ്റവും മോശം
വിജയചരിത്രമുള്ള ന്യൂസിലന്‍ഡാണ് എതിരാളികള്‍.
കിവികള്‍ക്കെതിരെ 11 ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള
ഇന്ത്യക്ക് ജയിക്കാനായത് മൂന്നെണ്ണത്തില്‍ മാത്രമാണ്.
കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡില്‍ ടി-20
പരമ്പര കളിക്കാന്‍ ഇറങ്ങുന്നത് ഇത് ആദ്യമായാണ്. സഞ്ജു
സാംസണ്‍ ടീമിലെത്തുമോ എന്നാണ് മലയാളികള്‍
ഉറ്റുനോക്കുന്നത്. ട്വന്റിട്വന്റിക്ക് പുറമെ മൂന്ന്
ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തില്‍
ഉള്ളത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക