Information
പുന്നക്കൽ ഭഗവതിക്ഷേത്രം കളിയാട്ടം...
4 Jan 20191 മിനിറ്റ് വായന
പടന്നപ്പുറം പുന്നക്കൽ ഭഗവതിക്ഷേത്രം കളിയാട്ടം നാലുമുതൽ ആറുവരെ നടക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് കലവറ നിറയ്ക്കൽ ഘോഷയാത്ര. 7.30-നു നടക്കുന്ന സാംസ്കാരികസമ്മേളനം ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നാടൻകലാ അക്കാദമി അവാർഡ് ജേതാക്കളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നൃത്തസന്ധ്യ, തിരുവാതിര, പാലന്തായി കണ്ണൻ വിൽകലാമേള എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ പൂജകൾ, വൈകീട്ട് നാലിന് അക്ഷരശ്ലോകസദസ്സ്. തുടർന്ന് വിവിധ തെയ്യത്തോറ്റങ്ങൾ. ഞായറാഴ്ച പുലർച്ചെ പടവീരൻ, തുടർന്ന് പുന്നക്കൽ ഭഗവതി, വിഷ്ണുമൂർത്തി, തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും..
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





