Payangadi
അമിത വേഗത്തിൽ മാട്ടൂൽ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ റെയിൽവേ അടിപ്പാലത്തിന് സമീപം അപകടത്തിൽ പെട്ടു
27 Aug 20201 മിനിറ്റ് വായന

അമിതവേഗത്തിൽ പഴയങ്ങാടിയിൽനിന്ന് മാട്ടൂൽ ഭാഗത്തേക്ക് വന്ന ടിപ്പർലോറി പഴയങ്ങാടി റെയിൽവേ അടിപ്പാലത്തിലെ തൂണിലിടിച്ച് ഡ്രൈർ പുറത്തിറങ്ങാനാകാതെ കുടുങ്ങി. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. പോലീസിനെ കണ്ട വാഹനം അമിതവേഗത്തിൽ മാട്ടൂൽ ഭാഗത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. പഴയങ്ങാടി പോലീസും പയ്യന്നൂർ അഗ്നിരക്ഷാസേനയും ചേർന്നാണ് ലോറിയിൽ കുടുങ്ങിയ ഡ്രൈവർ മാട്ടൂൽ ചർച്ച് റോഡിനു സമീപത്തെ മൻസൂറിനെ (27) കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് സാരമുള്ളതല്ല. ലോറി പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ചു.





