Kerala
ശബരിമലയിലെ ശുദ്ധിക്രിയയെ ന്യായീകരിച്ച് തന്ത്രി; ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്കി
4 Feb 20191 മിനിറ്റ് വായന

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ ശുദ്ധിക്രിയ ചെയ്ത നടപടിയെ ന്യായീകരിച്ച് തന്ത്രി കണ്ഠരര് രാജീവര്. ആചാരപരമായി ശരിയായ നടപടിയാണ് ചെയ്തതെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധിക്രിയ ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് തന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ശുദ്ധിക്രിയ നടത്തുന്നതിന് മുമ്പ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നതായി തന്ത്രി പറഞ്ഞു. തന്ത്രി എന്ന നിലയില്‍ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിക്കുക എന്നത് തന്റെ കടമയാണ് നിറവേറ്റിയതെന്നും തന്ത്രി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം തന്ത്രിയുടെ വിശദീകരണത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കും.





