Sports
HomeNews

ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്; വിക്കറ്റ് നഷ്ടം കൂടാതെ 203 റൺസെന്ന നിലയിൽ..

18 Dec 20191 മിനിറ്റ് വായന
ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്; വിക്കറ്റ് നഷ്ടം കൂടാതെ 203 റൺസെന്ന നിലയിൽ..

 വിശാഖപട്ടണം: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. 34 ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 203 റൺസെന്ന നിലയിലാണ്. രോഹിത് ശർമ്മ സെഞ്ചുറി നേടിയപ്പോൾ 95 റൺസുമായി കെ.എൽ രാഹുൽ ക്രീസിലുണ്ട്. രോഹിതിന്റെ കരിയറിലെ 28-ാം ഏകദിന സെഞ്ചുറിയാണിത്. 

 ശിവം ദുബെയ്ക്ക് പകരം ശർദ്ദുൽ ഠാക്കൂറാണ് ഇന്ത്യൻ നിരയിൽ കളിക്കുന്നത്. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.  ആദ്യ ഏകദിനത്തിൽ ഇന്ത്യ വിൻഡീസിനോട് തോറ്റിരുന്നു. എട്ടു വിക്കറ്റിനായിരുന്നു വെസ്റ്റിൻഡീസിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 287 റൺസടിച്ചിട്ടും വെസ്റ്റിൻഡീസിന്റെ ജയം അനായാസമായിരുന്നു. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക