Kannur
ശ്രീകണ്ഠപുരം നെടുവാലൂര്‍ കാപ്പുംകരയിലെ പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം രണ്ടായി.
10 Feb 20191 മിനിറ്റ് വായന

കണ്ണൂര്‍: ശ്രീകണ്ഠപുരം നെടുവാലൂര്‍ കാപ്പുംകരയിലെ പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം രണ്ടായി. ആലക്കോട് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ മാങ്കുളത്ത് പള്ളത്ത് ഗോപി (42) ആണ് ഇന്നലെ മരിച്ചത്.
കൂടെ അപകടത്തില്‍പെട്ട ഗോപിയുടെ സഹോദരന്റെ മകന്‍ പരിയാരം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച നടുവില്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ പത്താംതരം വിദ്യാര്‍ഥി ജിതിന്‍ ബാലന്‍ (14 ) ഇന്ന് പുലര്‍ച്ചയോടെ മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഗോപിയുടെ നേതൃത്വത്തില്‍ കുടിയാന്മല സ്വദേശികളായ ആറുപേരാണ് മീന്‍പിടിക്കാന്‍ ഇവിടെയെത്തിയത് വലയിട്ടു മീന്‍പിടിക്കുന്നതിനിടെ ഗോപി ചളിയിലേക്കു താഴ്ന്നുപോകുകയായിരുന്നു. വലയുടെ മറ്റൊരുഭാഗം പിടിച്ചിരുന്ന ജിതിനും ചെളിയിലേക്ക് താഴ്ന്നുപോയി. കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ ഉടന്‍ കരയ്‌ക്കെത്തിച്ച് തളിപ്പറമ്ബ് സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മോര്‍ച്ചറിയിലേക്ക് മാറ്റി.
മരിച്ച ഗോപിയുടെ ഏട്ടന്റെ മകനാണ് ജിതിന്‍. ഗോപി വില്ലേജ് എക്സ് ടെന്‍ഷന്‍ ഓഫീസറായി ജോലി ചെയ്യുകയാണ്. അപകടത്തിന് ശേഷം ഇരുവരെയും തളിപ്പറമ്ബ് സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.





