India
കര്‍ണാടക: വിമത എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം മാറ്റിവെച്ചു
24 Oct 20191 മിനിറ്റ് വായന

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. നാളെ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.
കര്‍ണ്ണാടകയില്‍ രാജിവെച്ച വിമത എംഎല്‍മാരെ മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. എംഎല്‍എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ നടപടി സ്വീകരിച്ചത്. ഇതിനെതിരെയാണ് ഹര്‍ജിയുമായി എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 17 വിമത എംഎല്‍എമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ എം എല്‍ എമാര്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റിവെച്ചിരുന്നു.





