India
HomeNews

കേന്ദ്രസര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് വിലക്കിന് മറുപടി;  സൗജന്യ വൈഫൈ പദ്ധതി ഉദ്ഘാടനം ചെയ്ത് അരവിന്ദ് കെജ്രിവാൾ..

19 Dec 20191 മിനിറ്റ് വായന
കേന്ദ്രസര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് വിലക്കിന് മറുപടി;  സൗജന്യ വൈഫൈ പദ്ധതി ഉദ്ഘാടനം ചെയ്ത് അരവിന്ദ് കെജ്രിവാൾ..

ന്യൂഡൽഹി:  രാജ്യതലസ്ഥാനത്ത് സൗജന്യ വൈഫൈ പദ്ധതി ഉദ്ഘാടനം ചെയ്ത് അരവിന്ദ് കെജ്രിവാൾ. സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി രാജ്യതലസ്ഥാനത്തെ പ്രാധാന നഗരങ്ങളില്‍, വരുന്ന ആറ് മാസത്തിനുള്ളില്‍ 11000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ഡിസംബർ ആദ്യവാരത്തിൽ കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്യാൻ കെജ്രിവാൾ തെരഞ്ഞെടുത്തത് വളരെ മോശം ദിവസമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡൽഹിയിൽ പലയിടങ്ങളിലും ഇന്റർനെറ്റ് സംവിധാനം നിർത്തിവച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമായതിനോട് അനുബന്ധിച്ചാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നത്. എഴുപത് ശതമാനം ജനങ്ങളും തങ്ങളുടെ പൗരത്വം തെളിയിക്കാൻ രേഖകളൊന്നുമില്ലാത്തതിനാൽ ആശങ്കാകുലരാണെന്നും അരവിന്ദ് കെജ്രിവാൾ പറയുന്നു. പൗരത്വ നിയമത്തിൽ ഭേദഗതി ആവശ്യമില്ലായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുപോലെ യുവജനങ്ങൾക്ക് തൊഴിൽ നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

ഓരോ ആഴ്ചയും 500 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതിന്റെ ആദ്യപടിയായിട്ടാണ് സൗജന്യ വൈഫൈ സംവിധാനം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഡൽഹിയിലെ റോഡുകള്‍ അന്താരാഷ്ട്രതലത്തിലേക്ക് മാറ്റുമെന്ന് ഒക്ടോബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 400 കോടിയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. ഡൽഹിയെ ആധുനിക ലോകത്തെ മികച്ച നഗരമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണെന്ന് കെജ്രിവാൾ വ്യക്തമാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക