Kerala
HomeNews

ചെലവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊന്നത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

14 Sept 20191 മിനിറ്റ് വായന
ചെലവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊന്നത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: ചെലവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊന്നു. 54കാരിയായ ശോഭയാണ് മരിച്ചത്. ഭർത്താവ് രാഘവൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. രാവിലെ എട്ടരയ്ക്കും ഒൻപതിനുമിടയിലാണ് സംഭവം നടക്കുന്നത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പൊലീസെത്തിയപ്പോഴാണ് വാതിൽ തുറക്കാൻ രാഘവൻ തയ്യാറായത്. അയൽവാസികളുമായി അധികം അടുപ്പം സൂക്ഷിക്കാത്തയാളായിരുന്നു കുടുബമെന്നു നാട്ടുകാർ പറയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക