India
HomeNews

പൗരത്വ ഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്; രാംലീല മൈതാനിയിൽ ഇന്ന് കോൺഗ്രസ്സിന്‍റെ വൻ റാലി..

14 Dec 20191 മിനിറ്റ് വായന
പൗരത്വ ഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്; രാംലീല മൈതാനിയിൽ ഇന്ന് കോൺഗ്രസ്സിന്‍റെ വൻ റാലി..

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം ശക്തമാക്കി കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാനൊരുങ്ങി കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാംലീല മൈതാനിയിൽ കോൺഗ്രസ്സിന്‍റെ വൻ റാലി നടക്കും. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളെല്ലാം റാലിയിയില്‍ അണിനിരക്കും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ റാലിയിലുണ്ടാകും.

പൗരത്വ ഭേദഗതി പ്രതിഷേധത്തോടെപ്പം, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ, വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങിയ പ്രശ്‍നങ്ങളും ഉയർത്തും. റാലിക്കുള്ള ഒരുക്കങ്ങൾ രാംലീലാ മൈതാനത്ത് പൂർത്തിയായി. പരമാവധി പ്രവര്‍ത്തകരെയും നേതാക്കളെയുമെല്ലാം അണിനിരത്തി കേന്ദ്രത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക