Kerala
ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ തെറ്റിന് താമസ്സക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണം: ചെന്നിത്തല
14 Sept 20191 മിനിറ്റ് വായന

കൊച്ചി: മരടിലെ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ചവരും അതിന് അനുമതി നല്‍കിയവരും വരുത്തി വച്ച തെറ്റിന് ഫ്ളാറ്റിലെ താമസ്സക്കാരെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇവിടെ ഫ്ളാറ്റ് ഉടമകള്‍ തെറ്റുകാരല്ല. ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ സ്വരൂപിച്ചാണ് മിക്കവരും ഫ്ളാറ്റുകള്‍ വാങ്ങിയത്. ഇത് നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാന്‍ മിക്കവര്‍ക്കും വേറെ കിടപ്പാടമില്ലെന്നും അദ്ദേഹം പറഞ്ഞു.





