Kannur
പുതിയതെരുവില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി
18 May 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പുതിയതെരു ചിറക്കല്‍ ധനരാജ് ടാക്കീസിന് സമീപം ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി. ടാങ്കറില്‍ ഗ്യാസ് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ചേളാരിയില്‍ നിന്നും മംഗലാപുരത്തേക്ക് ഗ്യാസ് നിറക്കാനായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തീയേറ്ററിന് മുന്നിലെ തലശേരി ഹോട്ടലിലേക്ക് പാഞ്ഞുകയറിയ ലോറി കട പൂര്‍ണമായും തകര്‍ത്തു. കഴിഞ്ഞ ദിവസം മേലെചൊവ്വയിലും ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ചാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ചയുണ്ടായിരുന്നു. നാട്ടുകാരുടെയും പോലിസ്-ഫയര്‍ഫോഴ്സ് അധികൃതരുടെയും സംയോജിത ഇടപെടല്‍ കാരണം വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഈ മാസം കണ്ണൂരില്‍ ഇത് മൂന്നാമത്തെ ടാങ്കര്‍ അപകടമാണ്.





