India
HomeNews

ബി​രി​യാ​ണി വി​റ്റ​തി​ന് ദ​ളി​ത് യു​വാ​വി​ന് ക്രൂരമര്‍ദ്ദനം..

15 Dec 20191 മിനിറ്റ് വായന
ബി​രി​യാ​ണി വി​റ്റ​തി​ന് ദ​ളി​ത് യു​വാ​വി​ന് ക്രൂരമര്‍ദ്ദനം..

ന്യൂഡല്‍ഹി: ബിരിയാണി വിറ്റതിന്‍റെ പേരില്‍ ദളിത് യുവാവിന് മര്‍ദനം. ഗ്രേറ്റര്‍ നോയിഡയില്‍  ലോകേഷ് എന്നയാളിനെയാണ് ജാതി പറഞ്ഞ് ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്. താഴ്ന്ന ജാതിയില്‍പ്പെട്ട നിനക്ക് ബിരിയാണി വില്‍ക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചായിരുന്നു മര്‍ദനം.

സംഭവത്തില്‍ എസ്.സി, എസ്.ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. 

യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക