Sports
HomeNews

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 497 റണ്‍സിന് ഡിക്ലയര്‍ ചെയ്തു..

20 Oct 20191 മിനിറ്റ് വായന
റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 497 റണ്‍സിന് ഡിക്ലയര്‍ ചെയ്തു..

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിെര ഇന്ത്യ ആദ്യ ഇന്നിങ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മയും സെഞ്ചുറി സ്വന്തമാക്കിയ അജിന്‍ക്യ രഹാനെയുമാണ് ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിച്ചത്. രോഹിത് 212 റണ്‍സും രഹാനെ 115 റണ്‍സുമെടുത്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് രഹാനെ ഇന്ത്യയില്‍ സെഞ്ചുറി നേടുന്നത്.

10 പന്തില്‍ അഞ്ച് സിക്സറുകള്‍ സഹിതം 31 റണ്‍സെടുത്ത് ഉമേഷ് യാദവ് റണ്‍റേറ്റ് ഉയര്‍ത്തി. രവീന്ദ്ര ജഡേജ 51 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ് ലിന്‍ഡ് നാല് വിക്കറ്റും കഗിസോ റബാഡ മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9 റണ്ണെടുക്കുന്നതിനിെട രണ്ട് നഷ്ടമായി. 4 റണ്ണെടുത്ത് ഡീ കോക്കും ഡീന്‍ എല്‍ഗര്‍ പൂജ്യത്തിനും പുറത്തായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക