Sports
HomeNews

ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെട്ടു..

24 Oct 20191 മിനിറ്റ് വായന
ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെട്ടു..

ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെട്ടു. സ്പെഷ്യലിസറ്റ് ബാറ്റ്സ്മാനായാണ് സഞ്ജു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്താണ് ടീമിലെത്തിയത്.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ നടത്തിയ ഗംഭീര പ്രകടനമാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. ഋഷഭ് പന്തിൻ്റെ മോശം ഫോമിൻ്റെ പശ്ചാത്തലത്തിൽ സഞ്ജുവിനെ ടീമിൽ പരിഗണിക്കമെന്ന ആവശ്യം ശക്തമായിരുന്നു. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ടീമിലെത്തിയതു കൊണ്ട് തന്നെ മൂന്നാം നമ്പറിൽ സഞ്ജു കളിച്ചേക്കും. അതേ സമയം, ലോകേഷ് രാഹുൽ കൂടി ടീമിലെത്തിയത് മറ്റൊരു വെല്ലുവിളിയാവാനും സാധ്യതയുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക