Sports
പാക്കിസ്താനെതിരായ ആദ്യ ട്വന്റി-20; ശ്രീലങ്കക്ക് 64 റണ്‍സിന്റെ ജയം..
6 Oct 20191 മിനിറ്റ് വായന

പാക്കിസ്താനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ശ്രീലങ്കക്ക് 64 റണ്‍സിന്റെന വമ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ട്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാനു 17.4 ഓവറില്‍ വെറും 101 റണ്‍സില്‍ എല്ലാവരും പുറത്തായി.
ഓപ്പണര്‍ ധനുഷ്‌ക ഗുണതികല(38 പന്തില്‍ 57), അവിഷ്‌ക ഫെര്‍ണാണ്ടോ(33), ഭാനുക രാജപക്‌സ(32) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ആതിഥേയര്‍ക്ക് വേണ്ടി മുഹമ്മദ് ഹസ്‌നൈന്‍ മൂന്നു വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്താന്‍ നിരയില്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും(24) ഇഫ്തിക്കര്‍ അഹമ്മദും(25) മാത്രമാണ് കുറച്ചെങ്കിലും പൊരുതിയത്. നുവാന്‍ പ്രദീപും ഇസ്‌റു ഉദനയും മൂന്നു വിക്കറ്റ് വീതം നേടി.





