Kannur
HomeNews

ചുടല കപ്പണത്തട്ടിലും പരിയാരത്തും മുഖ്യമന്ത്രിക്ക് കരിങ്കൊടി;പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർകരുതൽ തടങ്കലിൽ

20 Feb 20231 മിനിറ്റ് വായന
 ചുടല കപ്പണത്തട്ടിലും പരിയാരത്തും മുഖ്യമന്ത്രിക്ക് കരിങ്കൊടി;പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർകരുതൽ തടങ്കലിൽ



പയ്യന്നൂർ: മുഖ്യമന്ത്രിക്കെതിരെയുള്ളപ്രതിഷേധ സമരത്തിൽ തെരുവ് പോർക്കളമായതോടെമുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിക്കാനെത്തിയപയ്യന്നൂരിലെ യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു നേതാക്കളായ ഭരത് ഡി.പൊതുവാള്‍, ആകാശ് ഭാസ്‌കര്‍ എന്നിവരെ ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ പോലീസ് കരുതല്‍ തടങ്കലിലാക്കി. കാസറഗോഡ് ജില്ലയിൽ പൊതുപരിപാടിക്ക് പുറപ്പെട്ട

മുഖ്യമന്ത്രി പിണറായി വിജയൻ്റെ യാത്രക്കിടെ ചുടല കപ്പണത്തട്ടിൽ വെച്ചും

പരിയാരം മെഡിക്കൽ കോളേജിന് സമീപം വെച്ചും പ്രവർത്തകർ കരിങ്കൊടി കാണിച്ചു.നേതാക്കളായ സുദീപ് ജെയിംസ്, വി.രാഹുൽ എന്നിവരെയും സന്ദീപ്

പാണപ്പുഴ, സുധീഷ് വെള്ളച്ചാൽ, മഹിതാ മോഹൻ, വിജേഷ്, മനോജ് കൈതപ്രം ,ജെയ്സൺ എന്നിവരെ പരിയാരം എസ്.ഐ.പി.സി സഞ്ജയ് കുമാറും സംഘവും കസ്റ്റഡിയിലെടുത്തു.

യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഭരത് ഡി പൊതുവാൾ, ആകാശ് ഭാസ്കരൻ എന്നിവരെ

ഇന്നു രാവിലെ 8.30 മണിയോടെപെരുമ്പ മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.

പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.പ്രതിഷേധം കണക്കിലെടുത്ത് നൂറു കണക്കിന് പോലീസുകാരെ ദേശീയപാതയിലും മറ്റുംവിന്യസിച്ച്

ഗതാഗത നിയന്ത്രണവും കനത്ത സുരക്ഷയുമാണ് മുഖ്യമന്ത്രിക്ക് കടന്നു പോകാൻ റോഡിൽ ഉടനീളം ഒരുക്കിയത്.രണ്ട് ദിവസത്തെ അവധി കഴിഞ്ഞ്

രാവിലെ സ്കൂളിലും ഓഫീസിലും മറ്റും എത്തേണ്ടവർ പലയിടത്തും നിയന്ത്രണങ്ങളിൽപ്പെട്ട് വലഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക