പറശ്ശിനി പുഴയിൽ ബോട്ട് സർവീസ് തുടങ്ങി.

ജില്ലയിലെ ടൂറിസം മേഖലക്ക് ഉണര്‍വ് പകര്‍ന്ന് ലോക്ഡൗണില്‍ നിലച്ചപറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു.
മേയില്‍ അടച്ചിട്ട ജലഗതാഗതം ഓണത്തോടനുബന്ധിച്ചാണ് തുറന്നത്. യാത്രാബോട്ടുകള്‍ പുനരാരംഭിച്ചതോടെ ജനങ്ങള്‍ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെത്തുന്ന ജനങ്ങളെ ആശ്രയിച്ചാണ് ഇവിടത്തെ സര്‍വിസ് കൂടുതലായും നടക്കുന്നത്. മേയ് മുതല്‍ ക്ഷേത്രം അടച്ചതോടെയാണ് ജലഗതാഗതവും അടച്ചത്. ഇപ്പോള്‍ ഏറെ മാസങ്ങള്‍ക്കൊടുവിലാണ് തുറന്നുകൊടുക്കാന്‍ തീരുമാനമായത്.
കേരളത്തില്‍ നിര്‍മിച്ച രണ്ടാമത്തെ വാട്ടര്‍ ടാക്സിയായിരുന്നു പറശ്ശിനിക്കടവിലേത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് വാട്ടര്‍ ടാക്സി അനുവദിച്ചത്. അന്ന് റെക്കോഡ് വരുമാനമാണ് ഇതിലൂടെ ജലഗതാഗത വകുപ്പിന് ലഭിച്ചത്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ ഓട്ടം നിര്‍ത്തേണ്ടിവന്ന ഇതിന് സാങ്കേതികപ്രശ്നങ്ങള്‍ നിമിത്തം എന്‍ജിന്‍ മാറ്റേണ്ടിവന്നിരുന്നു.
ഓണത്തോടനുബന്ധിച്ച് തുറന്നതിനാല്‍ ചെറിയ തോതില്‍ ജനങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജലഗതാഗതം സജീവമാകുമെന്നാണ് പ്രതീക്ഷ.ജലഗതാഗതം പുനരാരംഭിക്കുന്നതോടെ സ്വകാര്യ ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളും പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.
ടൂറിസം വകുപ്പിന്‍െറ മൂന്ന് ബോട്ടുകളാണ് ഇവിടെയുള്ളത്. കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്ന് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും ദര്‍ശനം ആരംഭിച്ച സാഹചര്യത്തില്‍ ജലഗതാഗത വകുപ്പിന്‍െറ ബോട്ടുകളും ആരംഭിക്കുന്നതോടെ യാത്രക്കാര്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.





