Kerala
HomeNews

കൊയിലാണ്ടിയില്‍ വയലിന് സമീപം മനുഷ്യന്റെ കാലുകള്‍ കത്തിക്കരിഞ്ഞനിലയില്‍; പോലീസ് അന്വേഷണം തുടങ്ങി

13 Aug 20231 മിനിറ്റ് വായന
കൊയിലാണ്ടിയില്‍ വയലിന് സമീപം മനുഷ്യന്റെ കാലുകള്‍ കത്തിക്കരിഞ്ഞനിലയില്‍; പോലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ മനുഷ്യന്റെ കാലുകള്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തായാണ് രണ്ട് കാലുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെ നാട്ടുകാരാണ് കത്തിക്കരിഞ്ഞനിലയില്‍ കാലുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
കഴിഞ്ഞദിവസങ്ങളില്‍ സമീപപ്രദേശങ്ങളില്‍നിന്ന് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മറ്റുശരീരഭാഗങ്ങളൊന്നും സ്ഥലത്തുനിന്ന് കിട്ടിയിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. വിശദമായ അന്വേഷണം തുടരുകയാണെന്നും ഡോഗ് സ്‌ക്വാഡ്, ഫൊറന്‍സിക് സംഘം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക