Kerala
ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി..
5 Jan 20191 മിനിറ്റ് വായന

ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ഈ മാസം പതിനാലിനാണ് മകരവിളക്ക്. ഇന്ന് നിരോധനാജ്ഞ അവസാനിക്കിരിക്കേയാണ് ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ റിപ്പോർട്ട് പരിഗണിച്ച് കളക്ടർ നിരോധനാജ്ഞ നീട്ടിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും റിപ്പോർട്ടിനെ അനുകൂലിച്ചു. അതേസമയം, ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇവിടെയും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.





