ചൂടുള്ള ആഹാരം കഴിച്ചാലുടന്‍ തണുത്ത വെള്ളത്തില്‍ വായ കഴുകരുത്; കാരണം ഇതാണ്

പല്ലിന്റെ ആരോഗ്യം ശ്രദ്ധയോടെ സംരക്ഷിക്കപ്പെടേണ്ടതാണ്. മൃദുവായ നാരുകളുള്ള ബ്രഷ് തിരഞ്ഞെടുക്കുക.
പല്ലുകള്‍ അമര്‍ത്തി തേയ്ക്കരുത്. ലംബമായി തേയ്ക്കുന്നത് തേയ്മാനം തടയും. രണ്ട് മാസത്തിലൊരിക്കലെങ്കിലും ബ്രഷ് മാറ്റണം.
ദിവസം രണ്ടുനേരം പല്ല് തേയ്ക്കുന്നത് പല്ലുകള്‍ക്കിടയില്‍ അടിയുന്ന ആവരണവും ഭക്ഷണാവശിഷ്ടവും രോഗാണുക്കളെയും നീക്കം ചെയ്യും. ബ്രഷ് ടോയ്ലറ്റില്‍ സൂക്ഷിക്കുന്നത് രോഗാണുക്കള്‍ പറ്റിപിടിക്കാന്‍ ഇടയാക്കും. വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ ഉമിനീര്‍ ഉത്പാദിപ്പിക്കുകയും പല്ലിലെ കറകള്‍ നീക്കുകയും ചെയ്യും. നിറമുള്ളതും തണുത്തതുമായ ദ്രാവകങ്ങള്‍ കുടിക്കാന്‍ സ്‌ട്രോ ഉപയോഗിക്കുക. സെന്‍സിറ്റിവിറ്റി കുറയ്ക്കുന്ന പേസ്റ്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
അതുപോലെ ചൂടുള്ള ആഹാരം കഴിച്ചയുടനെ തണുത്ത വെള്ളത്തില്‍ വായ കഴുകിയാല്‍ പല്ലുകള്‍ പൊട്ടിപോകാനിടയുണ്ട്. പല്ല് തേച്ചതിന് ശേഷം വളരെ മൃദുവായി നാവ് വടിക്കണം. ഭക്ഷണശേഷം നാവ് വടിക്കരുത്.





