Kerala
HomeNews

തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 500 കിലോയിധികം കഞ്ചാവ്

6 Sept 20201 മിനിറ്റ് വായന
തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 500 കിലോയിധികം കഞ്ചാവ്



തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. 500 കിലോയിധികം കഞ്ചാവുമായെത്തിയ കണ്ടെയ്നര്‍ ലോറി എക്സൈസ് 'പ്രത്യേക സ്ക്വാഡ്‌ പിടികൂടി. ആറ്റിങ്ങല്‍ കോരാണിയില്‍ വച്ചാണ് ലോറി പിടികൂടിയത്.

മൈസൂര്‍ നിന്ന് കണ്ണൂര്‍ വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്നു രണ്ട് ഉത്തരേന്ത്യക്കാരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എത്തിച്ച ചിറയിന്‍കീഴ് സ്വദേശി ഒളിവിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക