Information
HomeNews

സ്വർണവിലയിൽ വർധന; പവന് 400 രൂപ കൂടി

10 Mar 20231 മിനിറ്റ് വായന
സ്വർണവിലയിൽ വർധന; പവന് 400 രൂപ കൂടി


തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിൽ കുറഞ്ഞ സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. പവന് 400 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് 41,120 രൂപ. 

ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 5,140 രൂപ. 

ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,720 രൂപയായിരുന്നു.

പിന്നാലെയാണ് ഒറ്റയടിക്ക് ഇന്ന് 400 രൂപ വർധിച്ചത്. രണ്ട് മാസത്തിനിടെ ആദ്യമായാണ് ഇന്നലെ സ്വര്‍ണവില 41,000ല്‍ താഴെ എത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക