Information
ബ്ലഡ് ഡോണേഴ്സ് കേരള പയ്യന്നൂർ താലൂക്ക് & എയ്ഞ്ചൽസ് വിംഗ് ഓണാഘോഷം 2022 നടന്നു..
11 Sept 20221 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ബിഡികെ പയ്യന്നൂർ താലൂക്കും പയ്യന്നൂർ താലൂക്ക് എയ്ഞ്ചൽസ് വിങ്ങും കൂടി ഈ വർഷത്തെ ഓണം കാരക്കുണ്ട് ബദനി സാന്ത്വനത്തിലെ അമ്മമാരോടും സിസ്റ്റർമാരോടും കൂടി ആഘോഷിച്ചു. ബിഡികെ കണ്ണൂർ ജില്ലാ പ്രസിഡൻറ് അജീഷ് തടിക്കടവും ബി ഡി കെ പ്രവർത്തകരും സ്ഥാപനത്തിലുള്ളവർക്കുള്ള ഓണക്കോടി കൈമാറി. വിഭവസമൃദമായ ഓണ സദ്യയും അമ്മമാരുടെ നാട്ടിപ്പാട്ടും, വടക്കൻപാട്ടും ആഘോഷങ്ങൾക്കും മാറ്റുകൂട്ടി. എയ്ഞ്ചൽസ് വിങ്ങ് പ്രസിഡൻറ് പി.വി ആശ, ക്യാമ്പസ് വിംഗ് പ്രസിഡൻറ് അബ്സർ , പയ്യന്നൂർ താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർമാരായ അശ്വിൻ, ഋഷികേശ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.





