India
HomeNews

പഴയ വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ആയുസ്സ്

1 Feb 20211 മിനിറ്റ് വായന
പഴയ വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ആയുസ്സ്


പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി പഴയ വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ആയുസ്സ് നിശ്ചയിക്കുമെന്നും അതിനു ശേഷം പൊളിച്ചു നീക്കുമെന്നും കേന്ദ്ര ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വെഹിക്കിള്‍ സ്ക്രാപ്പിങ് പോളിസിയുടെ ഭാഗമായാണ് പുതിയ നീക്കം.


പഴയ വാഹനങ്ങള്‍ റോഡിൽ നിന്നു നീക്കുകയും കുറഞ്ഞ മലിനീകരണവും കൂടിയ ഇന്ധനക്ഷമതയുമുള്ള പുതിയ വാഹനങ്ങള്‍ കടുതലായി റോഡുകളിലെത്തിക്കുകയുമാണ് പുതിയ നയത്തിൻ്റെ ലക്ഷ്യം. പുക തുപ്പുന്ന പഴയ വാഹനങ്ങള്‍ നിരത്തുകളിൽ നിന്ന് ഒഴിയുന്നതോടെ മലിനീകരണത്തിൽ കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.


15 വര്‍ഷം പഴക്കമുള്ള കൊമേഴ്സ്യൽ വാഹനങ്ങളും 20 വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്നസ് സെൻ്ററുകളുടെ സഹായത്തോടെയായിരിക്കും പരിശോധിക്കുക. ഇതിനു ശേഷം പരിശോധനയുടെ അടിസ്ഥാനത്തിൽ വാഹനങ്ങള്‍ പൊളിച്ചു നീക്കും. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ വ്യക്തമാക്കി.


നയം നടപ്പാക്കുന്നതിൻ്റെ ഭാഗമായി 2022 ഏപ്രിൽ ഒന്നിന് സര്‍ക്കാര്‍ മേഖലയിലുള്ള പഴയ വാഹനങ്ങള്‍ പൊളിച്ചു നീക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിൻ്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും വാഹനങ്ങള്‍ക്ക് ഇത് ബാധകമാകും. പുതിയ വാഹനങ്ങള്‍ കൂടുതലായി നിരത്തിലെത്തുന്നതോടെ ഇന്ത്യ വാഹന നിര്‍മാണ ഹബ്ബായി വളരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്തന്.


ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാര്‍ നയത്തിനും പുതിയ പദ്ധതിഊര്‍ജം പകരും. സ്ക്രാപ്പിങ് നയം നിലവിൽ വരുന്നതോടെ രാജ്യത്തെ വാഹനവിപണി 4.5 ലക്ഷം കോടിയിലേയ്ക്ക വളരുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക