Kannur
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തെങ്ങിന്റെ മുകളില്‍ ഫോണുകള്‍ ഒളിപ്പിച്ച നിലയില്‍; പോലീസ് കേസെടുത്തു
13 Oct 20221 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ബ്ലോക്കില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
സെന്‍ട്രല്‍ ജയിലിലെ ആറാം ബ്ലോക്കില്‍ നിന്ന് തെങ്ങിന്റെ മുകളില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഫോണുകള്‍ കണ്ടെത്തിയത്. ഇവിടെ ഹര്‍ത്താല്‍ ദിനത്തിലെ വിവിധ അക്രമക്കേസുകളില്‍പ്പെട്ട നാല്പതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണുള്ളത്.
ഇവരില്‍ ആരുടേതാണ് മൊബൈല്‍ ഫോണുകളെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. റിമാന്‍ഡില്‍ കഴിയുന്നവര്‍ക്ക് എങ്ങനെയാണ് ജയിലിനകത്ത് ഫോണ്‍ എത്തിക്കാനായത് എന്നത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികെയാണ്.





