Kannur
നഗര വികസനത്തിനും കാര്‍ഷിക മേഖല വികസനത്തിനും മുന്‍തൂക്കം നല്‍കി പയ്യന്നൂര്‍ നഗരസഭ ബജറ്റ്.
12 Feb 20191 മിനിറ്റ് വായന

പയ്യന്നൂര്‍: നഗര വികസനത്തിനും കാര്‍ഷിക മേഖല വികസനത്തിനും മുന്‍തൂക്കം നല്‍കി പയ്യന്നൂര്‍ നഗരസഭ ബജറ്റ്. 93,14,17,908 രൂപ വരവും 66,36,04,004 രൂപ ചിലവും 26,78,13,904 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് വൈസ് ചെയര്‍മാന്‍ കെ പി ജ്യോതി പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലില്‍ ഇന്ന് അവതരിപ്പിച്ചത്.
നഗരസഭയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കും റോഡ് നിര്‍മ്മാണത്തിനും വികസനത്തിനുമായി 7,56,19,834 രൂപയും പി എം വൈ, ലൈഫ് സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കായി 1 കോടി 46 ലക്ഷം രൂപയും പുതിയ ബസ് സ്റ്റാന്റ് ഒന്നാംഘട്ട നിര്‍മ്മാണത്തിനായി 2 കോടി രൂപയും സമഗ്ര കാര്‍ഷിക വികസനത്തിന് 1.2 കോടി രൂപയും പശ്ചാത്തല സൗകര്യ വികസനത്തിന് 24,50,000 രൂപയും നീക്കിവച്ച ബജറ്റില്‍ വിധവകള്‍ക്കും പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് വാസയോഗ്യമാക്കാന്‍ 90 ലക്ഷം, അംഗന്‍വാടി പോഷകാഹാര വിതരണം 65 ലക്ഷം രൂപ, ട്രഞ്ചിംഗ് ഗ്രൗണ്ട് സ്ഥലമെടുപ്പിന് 50 ലക്ഷം, ആയുര്‍വ്വേദ ആശുപത്രിയില്‍ മരുന്ന് വാങ്ങാനായി 25 ലക്ഷം രൂപ, ക്ഷീര കര്‍ഷകര്‍ക്ക് ഉല്‍പാദന ബോണസ് 15 ലക്ഷം രൂപ, വെള്ളൂര്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം 35 ലക്ഷം രൂപ, കുടുംബശ്രീ കേന്ദ്ര കെട്ടിട നിര്‍മ്മാണം 10 ലക്ഷം രൂപ, ഗ്യാസ് ക്രിമിറ്റോറിയം തുടര്‍ പ്രവൃത്തികള്‍ക്ക് 20 ലക്ഷം രൂപയും നീക്കിവച്ചു.
ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിനനുസരിച്ച് ജനാഭിലാഷത്തിനൊത്തുള്ള വികസന കാഴ്ചപ്പാടോടു കൂടിയ ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് തന്റെ നാലാമത് ബജറ്റവതരണ വേളയില്‍ അവകാശപ്പെട്ട വൈസ് ചെയര്‍മാന്‍ നഗരസഭാ ഓഫീസ്, പഴയ ബസ് സ്റ്റാന്റ്, താലൂക്ക് ആശുപത്രി, കുട്ടികളുടെ പാര്‍ക്ക്, ഗാന്ധി പാര്‍ക്ക് തുടങ്ങിയ നഗര പ്രധാന കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും കൗണ്‍സിലില്‍ അറിയിച്ചു. നഗരസഭാദ്ധ്യക്ഷന്‍ അഡ്വ: ശശി വട്ടക്കൊവ്വല്‍ ബജറ്റവതരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.





