Information
രാജ്യത്തെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും...
24 Dec 20181 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. തുടര്‍ച്ചയായ മൂന്നു ദിവസം അവധിയായിരുന്ന ബാങ്കിങ് മേഖല ചൊവ്വയും ബുധനും വീണ്ടും അവധിയാണ്. 25 ന് ക്രിസ്മസ് അവധിയും 26 ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ സമരവുമാണ്.
ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയനത്തിനെതിരെയാണ് പണിമുടക്ക്. സേവന വേതന വ്യവസ്ഥകളിലെയും പെന്‍ഷനിലെയും അപാകതകള്‍ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയും സമരമായിരുന്നു. നാലാം ശനിയായ 22നും ഞായറാഴ്ചയായ 23 നും ബാങ്കുകള്‍ അവധിയിലായിരുന്നു. തുടര്‍ച്ചയായ ആറു ദിവസത്തിനിടെ തിങ്കളാഴ്ച മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.





