India
HomeNews

ബിഎസ്‌എന്‍എല്ലും എംടിഎന്‍എല്ലും ലയിക്കുന്നു

23 Oct 20191 മിനിറ്റ് വായന
ബിഎസ്‌എന്‍എല്ലും എംടിഎന്‍എല്ലും ലയിക്കുന്നു

ന്യൂഡല്‍ഹി: ബിഎസ്‌എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദാണ് ലയനതീരുമാനം അറിയിച്ചത്.

രണ്ടു കമ്ബനികളും ഒന്നാകുന്നതോടെ 50 ശതമാനം ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായാണ് നടപടി. കമ്ബനികളുടെ ആസ്തികള്‍ വഴി 38,000 കോടി രൂപ കണ്ടെത്തുമെന്നും പുനരുദ്ധാരണത്തിന് 15,000 കോടിയുടെ കടപത്രം പുറത്തിറക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ബിഎസ്‌എന്‍എല്ലിന് 4 ജി അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

സമ്ബൂര്‍ണ ലയനത്തിന് ശേഷം ബി.എസ്.എന്‍.എലിന്റെ അനുബന്ധ സ്ഥാപനമായി എം.ടി.എന്‍.എല്‍ പ്രവര്‍ത്തിക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്ക് വി.ആ‍ര്‍.എസ് നടപ്പാക്കുന്നത്. ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പാക്കേജാകും നടപ്പിലാക്കുക. ഇതിനായി 29,937 കോടി രൂപ സര്‍ക്കാര്‍ നീക്കിവെക്കുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക