Information
HomeNews

കണ്ണൂരിൽ വീണ്ടും കോവിഡ് മരണം

24 Mar 20231 മിനിറ്റ് വായന
കണ്ണൂരിൽ വീണ്ടും കോവിഡ് മരണം

കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പക്ഷാഖാതത്തിന് ചികിത്സ നടന്നു വരുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്.

കഴിഞ്ഞ രണ്ടുദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. അതിനൊപ്പം ന്യുമോണിയയും ബാധിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക