Payangadi
HomeNews

പുസ്തകദിനത്തിൽ വായനക്കാരുടെ കൂട്ടായ്മയും പുസ്തക ചർച്ചയും

24 Apr 20261 മിനിറ്റ് വായന
പുസ്തകദിനത്തിൽ വായനക്കാരുടെ കൂട്ടായ്മയും പുസ്തക ചർച്ചയും


ലോക പുസ്തകദിനത്തിൽ ശാസ്ത്ര ഓൺലൈനിൽ വായനക്കാരുടെ കൂട്ടായ്മയും പുസ്തകാസ്വാദന ചർച്ചയും സംഘടിപ്പിച്ചു. ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ചപരിപാടി മുൻ ഫോക് ലോർ അക്കാദമി ചെയർമാൻ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. മനുഷ്യ സമൂഹത്തിന്റെ ഭാവി ശോഭനമാക്കുന്നതിൽ പുസ്തകങ്ങൾ വഹിക്കുന്ന പങ്ക് വിശദമാക്കിയായിരുന്നു ഉദ്ഘാടനം. സാക്ഷരതാ മിഷൻ കോട്ടയം കോഡിനേറ്റർ വി.വി. മാത്യു മുഖ്യഭാഷണം നടത്തി.

 ബഹുഭാഷാപണ്ഡിതൻ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ പരിപാടിക്ക് ആശംസയർപ്പിച്ചു. എടപ്പാൾ സി. സുബ്രഹ്മണ്യൻ, ഡോ. ടി.എം.സുരേന്ദ്രനാഥ്, ഗോപിനാഥ്. വി. പരിയാരം, സുജാത കെ.പി.,ലളിത. എം. കുറ്റ്യേരി, ദിവാകരൻ പരിയാരം, പപ്പൻ ചെറുതാഴം, സാബു ഇ.സി, ശശിധരൻ കെ., ഏബൽ ഫ്രാൻസിസ് ഹരി കൂടൽ മന, സുരേഷ് കാട്ടിലങ്ങാടി തുടങ്ങിയവർ പങ്കെടുത്തു. വ്യത്യസ്ത പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കിട്ടു. ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻ മാസ്റ്റർ സ്വാഗതവും, കവയിത്രി ശ്രീലതാ മധു നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക